
വർക്കല:കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 67 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.വി. ജോയി. എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷൈലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്.ബാബു,വൈസ് പ്രസിഡന്റ് ഹർഷാദ് സാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ബാലിക്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത,ജയദേവൻ നായർ,പ്രിൻസിപ്പൽ ബീന,എച്ച്.എം.ഷീബ എന്നിവർ സംസാരിച്ചു.
ഫോട്ടോ:കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി. എം.എൽ.എ നിർവഹിക്കുന്നു.വി.രഞ്ജിത്ത് ,സുനിത എസ്.ബാബു, ഹർഷാദ് സാബു, ബാലിക്,അനിത,ജയദേവൻ നായർ,ഷൈലേഷ് കുമാർ,പ്രിൻസിപ്പൽ ബീന,എച്ച്.എം.ഷീബ എന്നിവർ സമീപം