ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ സിവിൽസർവീസ് ധ്വംസനങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സെറ്റോ) മോചന മുന്നേറ്റ സംരക്ഷണ സദസ് സംഘടിപ്പിച്ചു. സെറ്റോ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ 25 കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് നടന്നു. താലൂക്ക് തല ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ സെറ്റോ ചിറയിൻകീഴ് താലൂക്ക് ചെയർമാനും എൻ ജി ഒ എ ജില്ലാ ട്രഷററുമായ എസ്. അജയകുമാർ നിർവഹിച്ചു. കെ.ജി.ഒ.യു ജില്ലാ പ്രസിഡ ന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എൻ. സാബു, എൻ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ശ്രീഹർഷദേവ്, കെ.പി.എസ്.ടി.എ ഹെഡ്മാസ്റ്റേഴ്സ് ഫോറം സംസ്ഥാന കൺവീനർ കെ. ഉണ്ണികൃഷ്ണൻ നായർ, എൻ.ജി.ഒ.എ നേതാക്കളായ ഷിഹാബുദ്ദീൻ, മനോഷ് കുറുപ്പ്, കെ.പി.എസ്.ടി.എ നേതാക്കളായ സി.എസ്.വിനോദ്, ടി.യു. സഞ്ജീവ്, പി. രാജേഷ് എന്നിവർ നേതൃത്വം നൽകി. താലൂക്ക്തല സമാപന സമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് ഓഫീസ് പരിസരത്ത് കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.എ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാജി മുഖ്യ പ്രഭാഷണം നടത്തി.