ആറ്റിങ്ങൽ:പി.എഫ്.ആർ.ഡി.എ.ബിൽ പിൻവലിക്കുക,കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്. ജി.ഇ.എഫ് -ന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിച്ചു. ആറ്റിങ്ങലിൽ കെ.എസ്. ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ വൈസ്പ്രസിഡന്റ് എസ്.സതീഷ്കുമാർ,എസ്.ബിജുകുമാർ,എസ് നാസർ,രജിത്കുമാർ,ആർ.എസ്.ലത,ഗീത,സി.വി. മനോജ് എന്നിവർ നേതൃത്വം നൽകി.