rly-stn-road

വർക്കല:മൈതാനം റെയിൽവെസ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിലും അപകടം പതിയിരിക്കുന്നു. ടാർഎന്റ് കഴിഞ്ഞാൽ ഒരടിവരെ താഴ്ചയിലാണ് പലഭാഗത്തും ചെളിനിറഞ്ഞ നടപ്പാത.എതിർദിശകളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ ക്രോസ് ചെയ്യുന്നതിനിടയിൽ ഇരുചക്രവാഹനങ്ങളും വഴിയാത്രക്കാരും നടപ്പാതയിലേക്ക് വീണ് നിത്യവും അപകടം സംഭവിക്കുന്നു.മൈതാനം പെട്രോൾ പമ്പ് മുതൽ നഗരസഭ കാര്യാലയം വരെയാണ് റോഡിനിരുവശവും ഏറെ അപകടമുളളത്.ചിലസ്ഥലങ്ങളിൽ റോഡിൽ നിന്നും ഒരടിയിലേറെ താഴ്ചയിലാണ് ചെളിക്കെട്ടായ നടപ്പാത.