
പാറശാല:നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളിലൊന്നായ ഉച്ചക്കട - പൊഴിയൂർ റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാരോട്
പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ഉദയൻ, കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ബെൽസി ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കാരോട് കുളത്തൂർ പഞ്ചായത്തുകളുടെ അതിർ വരമ്പായി നിലകൊള്ളുന്ന ഈ തീരദേശ റോഡ് 196 ലക്ഷം രൂപ ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പുനർ നിർമ്മിക്കുന്നത്.അതുകൊണ്ട് തന്നെ ഇരു പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി മാറുന്നതാണ്.