കൊച്ചി: ക്രൈസ്തവ സന്യാസിനികൾക്കു നേരെയുള്ള സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിലൂടെ അശ്ലീലഭാഷയിൽ സന്യാസിമാരെയും ക്രൈസ്തവ സമൂഹത്തെയും അപകീർത്തിപ്പെടുത്തുകയാണ്. പരാതികളിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു.