
നെയ്യാറ്റിൻകര: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസിസ്റ്റ്ന്റ് ജിസ്റ്റർ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ, പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ, കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ബി.ആർ.അനിൽകുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.ഭുവനചന്ദ്രൻ നായർ,സി.സൈമൺ,കെ.അജിത്കുമാർ,ആർ.സുരേഷ് ബാബു,ഷൈലാമിനി, ജില്ലാ ട്രഷറർ മനു സാം,താലൂക്ക് സെക്രട്ടറി എം.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.