
കല്ലമ്പലം: ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്ന് നാലുകോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിർമ്മാണം. ബി. സത്യൻ എം.എൽ.എയുടെ ശ്രമഫലമായാണ് കെട്ടിടത്തിന് തുക അനുവദിച്ചത്. മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണവും നടത്തും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് വി.കെ. മധു ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷാജഹാൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, വൈസ് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.എസ്. രാജീവ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സിറ്റി ചെയർപേഴ്സൺ പ്രമീള ചന്ദ്രൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. രതീഷ്,വാർഡ് മെമ്പർ എൻ. അജി, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി, അസിസ്റ്റന്റ് ഡയറക്ടർ എസ്. ചിത്ര, വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. സന്തോഷ് കുമാർ,ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി.ആർ. ഷീജകുമാരി, എച്ച്.എസ്.എസ് കോഓർഡിനേറ്റർ ജി.രജിത്കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്.ജവാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ. സിന്ധു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി, എസ്.എസ്.കെ ബി.പി.സി സജി പി, പി. ടി.എ പ്രസിഡന്റ് ജി. രാജീവ്, പ്രിൻസിപ്പൽ കെ. തുളസീധരൻ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ. മധു, ഹെഡ്മാസ്റ്റർ വി.എസ്. പ്രദീപ്, ആർ.പി. ദിലീപ്, കെ.കെ. സജീവ്, മധുസൂദനൻ നായർ, കെ. ഷാജികുമാർ, മദർ പി.ടി.എ പ്രസിഡന്റ് എസ്. സലീന, ഡെപ്യൂട്ടി എച്ച്.എം. സുമ.എസ്, സ്റ്റാഫ് സെക്രട്ടറി എൻ. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.