raajiv-gandhi

തിരുവനന്തപുരം: അടുത്ത പത്ത് വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യറാക്കാനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കേരള വികസന സമ്മിറ്റ്- 'പ്രതീക്ഷ 2030'ന് ഇന്ന് തുടക്കമാകും. ചടങ്ങ് മുൻകേന്ദ്രമന്ത്രി പി.ചിദംബരം എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു.
അഞ്ച് ഘട്ടങ്ങൾ നീണ്ടുനിൽക്കുന്ന 'പ്രതീക്ഷ 2030' സമ്മിറ്റിൽ ഈ മാസം 11വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട മലയാളികൾ പങ്കെടുക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ എന്നിവരും സംസാരിക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ആണ് സമ്മിറ്റിന്റെ സെക്രട്ടറി ജനറൽ. ഇന്ന് വൈകിട്ട് 5 മുതൽ 7വരെ ഖത്തറിലെ പ്രവാസി മലയാളികളുമായുള്ള കൺസൾട്ടേഷനുണ്ടാകും. സമ്മിറ്റിലെ അഭിപ്രായങ്ങളുടേയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കേരള വികസന രൂപരേഖ 2030 പുറത്തിറക്കുമെന്ന് ഡയറക്ടർ ബി.എസ്. ഷിജു അറിയിച്ചു.