v

തിരുവനന്തപുരം: നന്മ ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിയെ ഉപഹാരം നൽകി ആദരിച്ചു. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രതാപന്റെ സാന്നിദ്ധ്യത്തിൽ നന്മ ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഫെെസൽ കല്ലറ, ജില്ലാസെക്രട്ടറി വിനോദ്കുമാർ എന്നിവർ ചേർന്ന് സ്മാർട്ട് വേ ഇൻഡ്യ എന്റർപ്രെെസസ് കമ്പനിയുടെ വെൽനെസ്സ് പ്രോഡക്ടായ റെനോവിറ്റ നൽകി ആദരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികൾക്കൊപ്പം അഖിലേന്ത്യാ നേതാക്കളായ വി.ജെ.ജോസഫ്, തമ്പി കണ്ണാടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.