yu7

വർക്കല:എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ മൂന്നാംഘട്ട മാസ്ക് വിതരണം കല്ലമ്പലം ലയൺസ് ക്ലബ് ഹാളിൽ യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം നിർവഹിച്ചു. പ്രസിഡന്റ് കല്ലമ്പലം നകുലൻ അധ്യക്ഷത വഹിച്ചു. യൂണിയൻ കോർഡിനേറ്റർ ശിവകുമാർ,യൂണിയന്റെ കീഴിലുളള ശാഖ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യൂണിയന്റെ കീഴിലുളള വടശേരിക്കോണം,ചേന്നൻ കോട്, മാവിൻമൂട്,പുല്ലൂർ മുക്ക്, പുതുശേരിമുക്ക്, നാവായിക്കുളം,ചെമ്മരുതി,മുത്താന,വെന്നിക്കോട് എന്നിവിടങ്ങളിലെ ശാഖകൾക്കാണ് മാസ്കുകൾ വിതരണം ചെയ്തത്.ശാഖ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെയുളള ബന്ധുക്കൾക്കും മാസ്ക്കുകൾ വിതരണം ചെയ്തു.10 ശാഖകളിലായി 500 ഓളം ഗുണനിലവാരമുളള മാസ്കുകളാണ് വിതരണം ചെയ്തതെന്ന് യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലനും സെക്രട്ടറി അജി.എസ്.ആർ.എമ്മും പറഞ്ഞു.