ആറ്റിങ്ങൽ:ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന ദേശീയപാത 66-ന്റെ കടമ്പാട്ടുകോണം-മാമം ഭാഗത്തെ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള ഹിയറിഗ് 5ന് തുടങ്ങുമെന്ന് സ്‌പെഷ്യൽ തഹസീൽദാർ ശ്രീകുമാർ അറിയിച്ചു. വർക്കല,ചിറയിൻകീഴ് താലൂക്കുകളിൽ ഉൾപ്പെട്ട ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ എൽ.എ (എൻ.എച്ച്) സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിലാണ് ഭൂവുടമകൾ ഹിയറിംഗിന് എത്തേണ്ടത്. കൊവിഡ‌് മാനദണ്ഡങ്ങൾ പാലിച്ച് ഹിയറിംഗ് നടത്തുന്നതിലാൽ സർവേ നമ്പർ അടിസ്ഥാനത്തിൽ രാവിലെയും ഉച്ചയ്ക്കുമായി 19 പേർ വീതമാണ് ഹിയറിംഗ് നടക്കുക.നാവായിക്കുളം വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട ഭൂമിയുടെ ഹിയറിംഗാണ് തിങ്കളാഴ്ച നടക്കുന്നത്. ഉടമകൾ ഭൂമിയുടെ അസൽ ആധാരം, മുന്നാധാരത്തിന്റെ അസലോ കോപ്പിയോ,നികുതി ഒടുക്കിയ രസീത്,കൈവശാവകാശ സർട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയിൻമേൽ ജപ്തി നടപടികൾ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ്, 15 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, തണ്ടപ്പേര് പകർപ്പ്, കെട്ടിട നികുതി രസീത്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് , ഭൂമിയുടെ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ്, പവർഓഫ് അറ്റോർണി, തിരിച്ചറിയൽ കാർഡ് ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയാണ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. 5ന് രാവിലെ 10.30 മുതൽ 11/16, 11/17, 11/18, 11/19, 11/20, 11/21, 11/22, 11/23, 11/24, 11/25, 11/26, 18/16, 15/22, 15/23, 15/24, 15/25, 15/26, 15/27, 15/28 എന്നീ സർവേ നമ്പരുകളുടെയും ഉച്ചയ്ക്ക് 2.30-മുതൽ 15/29, 15/30, 15/31, 15/32, 15/33, 15/34, 15/35, 16/29, 16/30, 16/31, 72/19, 72/20, 71/17, 71/18, 71/19, 71/20, 71/21, 71/22, 71/24. എന്നീ സർവേ നമ്പരുകളുടെയും രേഖകളാണ് പരിശോധിക്കുക.