ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവ.കോളേജിൽ അറബിക്,​ഗണിത ശാസ്ത്രം,​സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചർ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 7ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.അറബിക്കിന്റെ ഇന്റർവ്യൂ 10 നും ഗണിതശാസ്ത്രത്തിന്റേത് 11 നും സ്റ്റാറ്റിസ്റ്റിക്സിന്റേത് 12നും നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ അറിയിച്ചു.