d

ചിറയിൻകീഴ്: ലോക വൃദ്ധ ദിനത്തിൽ ചിറയിൻകീഴ് ലയൺസ്‌ ക്ലബ് മുതിർന്ന ലയൺ ലീഡറും മുൻ പ്രസിഡന്റുമായിരുന്ന ഒ. നാരായണൻ, ആശ്രയ പകൽവീടിലെ മുൻ സെക്രട്ടറിയും വായു സേനയിൽ നിന്ന് വിരമിച്ച ആർ.കെ. പിള്ള, ആശ്രയ അന്തേവാസികളായ ശ്രീമതി, കെ. സോമൻ എന്നിവരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു. ക്ലബ് പ്രസിഡന്റ് ടി. ബിജുകുമാർ, സെക്രട്ടറി കെ. രാജശേഖരൻ നായർ, അഡ്മിനിസ്ട്രേറ്റർ ജി. ചന്ദ്രബാബു, ലയൺ ഡോ. കെ.ആർ. ഗോപിനാഥൻ, കെ.വി. ഷാജു, സലിംകുമാർ.എസ് എന്നിവർ പങ്കെടുത്തു.