
വർക്കല: വർക്കല നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ തെരുവുവിളക്കുകൾ കത്തിക്കുന്നതിൽ ഭരണസമിതി വിവേചനം കാണിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ മുനിസിപ്പൽ എൻജിനിയറെ തടഞ്ഞുവച്ചു. പാർലമെന്ററി പാർട്ടി ലീഡർ എസ്. ജയശ്രീ, കൗൺസിലർമാരായ പ്രസാദ് ശിവഗിരി, സലിം, ഷാജഹാൻ, കൃഷ്ണകുമാർ, പ്രദീപ്, രാഗശ്രീ, റസീന, പാറപ്പുറം ഹബീബുള്ള, ഐഷ എന്നിവരാണ് പ്രതിഷേധിച്ചത്. പ്രശ്ന പരിഹാരം കാണുമെന്ന മുനിസിപ്പൽ എൻജിനീയറുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.