jamath

തിരുവനന്തപുരം: 'ഖുർആൻ വ്യാഖ്യാന വൈവിദ്ധ്യങ്ങളുടെ കാരണങ്ങളും ഭാഷാപരമായ ചർച്ചകളുടെ സ്വാധീനവും ' എന്ന വിഷയത്തിൽ എം.ജി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആദരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.സയ്യിദലി ഉമ്മൻചാണ്ടിയെ പൊന്നാട അണിയിച്ചു.മേയർ കെ.ശ്രീകുമാർ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ, പെർഫക്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ സി റാജുദീൻ, മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷ്റഫ് , വിഴിഞ്ഞം ഹനീഫ്, മുഹമ്മദ് ബഷീർ ബാബു, ജെ.എം. മുസ്തഫ, കൊളപ്പട അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.