
തിരുവനന്തപുരം: വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. ഉദ്ഘാടനം രാവിലെ 11ന് വനംവകുപ്പ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിലൂടെ മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ഇത്തവണത്തെ വാരാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യ വനംമേധാവി പി.കെ.കേശവൻ അദ്ധ്യക്ഷനാകും. വെൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡയറക്ടർ വിവേക് മേനോൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, പി.സി.സി.എഫ് ദേവേന്ദ്രകുമാർ വർമ്മ, സി.സി.എഫ് അനൂപ് കെ.ആർ തുടങ്ങിയവർ പങ്കെടുക്കും. വാരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും 2 മുതൽ വാരാഘോഷം സമാപിക്കുന്ന എട്ടുവരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.