digital-class

തിരുവനന്തപുരം: ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ സമയക്രമത്തിൽ താത്കാലിക മാറ്റം. ശനിയാഴ്ച ഭാഷാവിഷയങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. കൊറോണക്കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസവും തുടർപ്രവർത്തനങ്ങളും എന്നതിനെക്കുറിച്ച് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ ക്ലാസ് ശനിയാഴ്ച രാവിലെ 10ന് സംപ്രേഷണം ചെയ്യും.

പ്രൈമറി, അപ്പർ പ്രൈമറി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ ബംഗ്ലൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷുമായി ചേർന്ന് കൈറ്റ് തയാറാക്കുന്ന 'ഹലോ ഇംഗ്ലീഷ്' എന്ന പുതിയ പരിപാടിയുടെ ആദ്യ സംപ്രേഷണം ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. അന്ന് രാവിലെ 11ന് വി.എസ്.എസ്.സി.യുടെ 'സ്പേസ് വീക്ക്' എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.
അടുത്ത തിങ്കൾ മുതൽ എട്ടാം ക്ലാസിന് 3.30നുള്ള ഒരു ക്ലാസ് മാത്രമേ ഉണ്ടായിരിക്കൂ. ഒൻപതാം ക്ലാസിന് വൈകിട്ട് 4 മുതൽ 5.30 വരെ മൂന്നു ക്ലാസുകൾ ഉണ്ടായിരിക്കും. മറ്റു ക്ലാസുകളുടെ സംപ്രേഷണ സമയങ്ങളിൽ മാറ്റമില്ലെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.