ak-saseendran

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റംവരുത്തുന്നത് അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വാഹനങ്ങളിൽ രൂപമാറ്റംവരുത്തുന്ന ഒരു സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. മോട്ടോർവാഹനനവകുപ്പ് അനാവശ്യമായി വാഹന ഉടമകളെ പീഡിപ്പിക്കുന്നുവെന്ന തരത്തിൽ സമൂഹികമാദ്ധ്യമങ്ങളിൽ വാസ്തവിരുദ്ധമായ പ്രചാരണം നടത്തുന്നത് ഇക്കൂട്ടരാണ്. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കാമറയിൽ പകർത്തുകയും ഇ- കോർട്ടിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാനാകില്ല.