psc

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ കാർഷികേതര മേഖലകളിൽ 100 ദിവസം കൊണ്ട് 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1000 പേർക്ക് 5 എന്ന തോതിൽ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പരിപാടി ലോക്ക്ഡൗണിനു മുമ്പേ പ്രഖ്യാപിച്ചിരുന്നെങ്കിലും, കൊവിഡ് വിലങ്ങുതടിയായി. 95,000 തൊഴിലവസരങ്ങൾ അടിയന്തരമായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചില സ്‌കീമുകൾ പൂർത്തിയാകുന്നതിന് കാലതാമസമുണ്ടായാലും, 50,000 തൊഴിലവസരങ്ങൾ ഡിസംബറിനുള്ളിൽ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര ലക്ഷം

തൊഴിൽ

*18600 പേർക്ക് സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ

* 10968 പേർക്ക് വിദ്യാഭ്യാസ മേഖലയിൽ
* 425 പുതിയ തസ്തികകൾ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ

* 700 തസ്തികകളും 300 താത്കാലിക തസ്തികകളുംഎയ്ഡഡ് കോളേജുകളിൽ

* 6911 തസ്തികകളിലെ എയിഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് അംഗീകാരം

*700 തസ്തികകൾ മെഡിക്കൽ കോളേജുകളിൽ

500 തസ്തികകൾ പൊതു ആരോഗ്യ സംവിധാനത്തിൽ

*1000 പേർക്ക് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ താത്കാലിക നിയമനം

* 500 പട്ടികവർഗക്കാരെ ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും.

* 1717 പേർക്ക് മറ്റു വകുപ്പുകളിലായി

* പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ നിയമനത്തിന് സ്‌പെഷ്യൽ റൂൾ

*5000 പേർക്ക് പി.എസ്.സി വഴി

* 3977 പേർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ

* 23100 തൊഴിലവസരങ്ങൾ വ്യവസായ മേഖലയിൽ

* 3000 കശുഅണ്ടി തൊഴിലാളികൾക്ക് കാപ്പെക്സിലും കോർപറേഷനിലുമായി ജോലി

* 2500 തൊഴിലവസരങ്ങൾ ഐ.ടി പാർക്കുകളിൽ

* 17500 തൊഴിലവസരങ്ങൾ സഹകരണ മേഖലയിൽ

*100 നാളികേര സംസ്‌കരണ യൂണിറ്റുകളിൽ1000 പേർക്കും, 750 പച്ചക്കറി സംഭരണ വില്പന കേന്ദ്രങ്ങളിൽ 1500 പേർക്കും

*കൺസ്യൂമർ ഫെഡ്, മാർക്കറ്റ് ഫെഡ്, വനിതാഫെഡ്, റബർ മാർക്ക്, എസ്.സി/എസ്.ടി ഫെഡ് എന്നിവയിൽ 1250 തൊഴിലവസരങ്ങൾ

* 15441 പേർക്ക് കുടുംബശ്രീ വഴി

* കാർഷികമേഖലയിൽ 230 പേർക്കും കർമ്മസേനകൾ വഴി 1000 പേർക്കും

*ഭക്ഷ്യക്കിറ്റ് വിതരണത്തിന് 2000 പേരെക്കൂടി നിയമിക്കും

* ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660പേർക്കും

* കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക്

* ഫെസിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ വഴി 1046 പേർക്കും കടകളിലും കെയർ സ്ഥാപനങ്ങളിലും 3195 പേർക്കും

* മൂന്ന് മാസം കൊണ്ട് 500 ജനകീയ ഹോട്ടലുകൾ കൂടി സ്ഥാപിക്കും. ഇവയിൽ കുറഞ്ഞത് 1500 പേർക്ക്

* പിന്നാക്ക വികസന കോർപറേഷൻ വഴി 3060 പേർക്ക്

* പട്ടികജാതി വികസന കോർപറേഷൻ വഴി 1308 പേർക്ക്

* വികലാംഗ ക്ഷേമ കോർപറേഷൻ വഴി 5000 പേർക്ക്