tvm-covid

തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ 856 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 708 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.109 പേരുടെ ഉറവിടം വ്യക്തമല്ല. 25 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നുമെത്തിയതാണ്. ഇന്നലെ 29 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
ഒൻപതു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പള്ളിത്തുറ സ്വദേശി എബ്രഹാം(62), പുല്ലുവിള സ്വദേശിനി ഷർമിള(52), നെടുമങ്ങാട് സ്വദേശി വേലായുധക്കുറിപ്പ്(92), മുരിങ്ങവിളാകം സ്വദേശി മോഹനൻ നായർ(75), നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ് (61), പാറശ്ശാല സ്വദേശി സുകുമാരൻ (73), ചാല സ്വദേശി ഹഷീർ (45), ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ(61), കൊറ്റൂർ സ്വദേശി രാജൻ (82) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 341 പേർ സ്ത്രീകളും 515 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 72 പേരും 60 വയസിനു മുകളിലുള്ള 130 പേരുമുണ്ട്. പുതുതായി 3,601 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,338 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 3,851 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,487 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 363 പേർ ഇന്നലെ രോഗമുക്തി നേടി.

ആകെ നിരീക്ഷണത്തിലുള്ളവർ- 28,338
പുതുതായി രോഗനിരീക്ഷണത്തിലായവർ -3,601
ചികിത്സയിലുള്ളവർ - 11,487
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ - 856