
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ പാലക്കാട് പൂർത്തിയായ സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാർക്ക് നാടിന് സമർപ്പിച്ചു. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷനായി.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ ഫുഡ് പാർക്കാണിത്. 102.13 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫുഡ്പാർക്ക് 79.42 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹാർദ്ദ ഗ്രീൻപാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കേന്ദ്ര മന്ത്രി രമേശ്വർതെലി, മന്ത്രി കെ.കൃഷ്ണൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു.