house

കഴക്കൂട്ടം: കണിയാപുരം പള്ളിനട റസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ യൂത്ത് കോൺഗ്രസ് പള്ളിനട സ്വദേശി ജുമൈലയ്ക്കും നാസുവിനും പുതിയ വീട് നിർമ്മിച്ച് നൽകി. താക്കാൽദാന കർമ്മം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. മഴ പെയ്താൽ ഒരിറ്റ് വെള്ളം പോലും പുറത്ത് പോകാതെ ചോർന്നെലിയ്ക്കുന്ന വീടിന്റെ ദുസ്ഥിതി മനസിലാക്കിയാണ് കെ.പി.ആർ.എയും യൂത്ത് കോൺഗ്രസും ഇവർക്ക് വീടൊരുക്കാൻ മുന്നോട്ടു വന്നത്. എം.എം ഹസനാണ് വീടിന്റെ തറക്കല്ലിട്ടത്.യോഗത്തിൽ എം.എം ഹസൻ,കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ്,​ കെ.പി.ആർ.എ പ്രസിഡന്റ് അബ്ദുൽ മറ്റു ഭാരവാഹികളായ ശ്രീകരിം,​ ബഷീർ,​ ജവാദ്,​ ഇമാമുദീൻ,​ ജോസ് നിക്കോളാസ്,​ അനീസ.മിഥുന തുടങ്ങിയവർ സംസാരിച്ചു.