
പെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരനായ പൊന്മളപറങ്കിമൂച്ചിക്കൽ താമരശ്ശേരി വീട്ടിൽ ഷമീമിനെ(28) അറസ്റ്റ് ചെയ്തു.
ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് നിന്നും ബൈക്കിൽ ബലമായി പെൺകുട്ടിയെ കയറ്റിക്കൊണ്ടു പോയി മലപ്പുറത്തെ ക്വാർട്ടേഴ്സിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.പ്രതി മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഇൻസ്‌പെക്ടർ സി.കെ നാസർ, എസ് ഐ സി.കെ നൗഷാദ്,
എ.എസ്.ഐമാരായ സുകുമാരൻ, ഷാജിമോൻ,എസ്.സി.പി.ഒ ഫൈസൽ,സി.പി.ഒമാരായ കബീർ, ഷജീർ, വിനീത്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.