oommen-chandy

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയിൽ മുഴങ്ങുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. ഹത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടിൽ പോകാതിരിക്കാൻ 144 പ്രഖ്യാപിച്ചും പൊലീസിനെ ഉപയോഗിച്ചും രാഹുൽ ഗാന്ധിയേയും മറ്റ് കോൺഗ്രസ്‌ നേതാക്കളെയും തടയുകയാണുണ്ടായത്. ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടി.രാഹുൽഗാന്ധിക്ക് നേരേ കൈയേറ്റമുണ്ടാവുകയും അദ്ദേഹം നിലത്ത് വീഴുകയും ചെയ്തു. ഹത്രാസിലേക്ക് ഒറ്റയ്ക്ക് പോകാൻ തയാറായ രാഹുൽ ഗാന്ധിയെ അതിന് അനുവദിക്കുന്നതിന് പകരം പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന റിപ്പോർട്ട്‌ പോലും വ്യാജമാണെന്നു സംശയിക്കണം.