prathi

തൃശൂർ: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊക്കാലെ സ്വദേശി ചെമ്പോത്ത് പറമ്പിൽ വീട്ടിൽ റംഫി (28) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നയാളാണ് റംഫി.തൃശൂർ അസി. ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്ന റംഫിയെ വ്യാഴാഴ്ച വൈകീട്ട് കൊക്കാലെയിൽ വച്ചാണ് കഞ്ചാവുമായി പോകുന്നതിനിടെ സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയത്. സ്‌കൂട്ടറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളുടെ വീട്ടിൽ നിന്നും കഞ്ചാവ് തൂക്കം നോക്കുന്നതിനുള്ള ത്രാസ്, പാക്കിംഗ് പേപ്പർ, കഞ്ചാവ് വലിക്കുന്നതിനുള്ള പൈപ്പ് എന്നിവയും കണ്ടെടുത്തു. ഒല്ലൂർ മേഖലയിലുള്ള ചില കോളേജ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസിനാസ്പദമായ വിവരങ്ങൾ വെളിവാകുന്നത്.

റംഫിക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നത് മണ്ണുത്തി സ്വദേശിയായ ബിനോയ് എന്നയാളാണെന്ന് പ്രാഥമിക വിവരം ലഭിച്ചതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. ഇയാളുടെ വാഹനത്തിൽ നിന്നും പാലക്കാട് വച്ച് എക്‌സൈസ് ഇന്റലിജൻസ് 60 കിലോ കഞ്ചാവ് കണ്ടെടുത്തതിൽ അന്വേഷണം നടക്കുകയാണ്.

എക്‌സസൈസ് കമ്മിഷണർ വി.എ. സലിമിന്റെ നിർദ്ദേശപ്രകാരം അസി. തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസ് പി. യുടെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജീൻ സൈമൺ സി, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സുരേഷ്‌കുമാർ, സി.എ. സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി. രാജേഷ്, ഡിക്‌സൺ വി. ഡേവിസ്, എൻ.യു. ശിവൻ, പി. ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സന്തോഷ് കുമാർ എം.എസ്., എക്‌സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ്) അബ്ദുൾ റഫീക്ക് എന്നിവരാണ് പരിശോധന നടത്തിയത്.