
വെഞ്ഞാറമൂട് : ബാബറി മസ്ജിദിനെതിരെയുള്ള അന്യായ വിധിക്കെതിരെയും, രാഹുൽ ഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് ആക്രമിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരതന്നൂരിൽ നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിക്കലും പ്രതിഷേധപ്രകടനവും ധർണയും നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംനാദ് പാങ്ങോടിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പാലോട് സുധീർഷാ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് കൊച്ചാലുംമൂട് നിസാമുദ്ദീൻ,ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതിതിലകൻ, ഡി.സി.സി അംഗം എം.എം. ഷാഫി, യൂസഫ് കല്ലറ ഹസിൻ, അനിലേഷ് പെരിങ്ങമ്മല, സജിൻ കല്ലറ, ഉമേഷ്, സബിൻ, ഷാഹിൻ, ദിനേശ് തുടങ്ങിയവർ സംസാരിച്ചു.