
നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചര ടൺ റേഷനരിയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ഇവരുടെ പക്കൽ നിന്ന് 4,18,000 രൂപയും പിടികൂടി. ചെന്നൈ,ബാലാജി നഗർ സ്വദേശി പാൽ രാജിന്റെ മകൻ രാജു (41), തെങ്കാശി പിള്ളയാർ കോവിൽ സ്വദേശി പാൽ ദുരയുടെ മകൻ ഭാസ്കർ (19) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 7ന് ആയിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : വെള്ളിയാഴ്ച്ച വൈകുന്നേരം തെങ്കാശിയിൽ നിന്ന് ലോറിയിൽ റേഷൻ അരിയുമായി പാറശ്ശാലക്ക് വരവേ പളുകൽ ചെക്ക്പോസ്റ്റിൽ ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അരി പിടികൂടിയത്.പിടികൂടിയ അരിയും പണവും ലോറിയും പ്രതികളെയും നാഗർകോവിൽ ഫുഡ് സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി.