1

പൂവാർ: ഇരു വൃക്കകളും തകരാറിലായ സന്തോഷ് കുമാർ സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയാണ്. നെയ്യാറ്റിൻകര മഞ്ചവിളാകം തത്തിയൂർ ശ്രീലകത്തിൽ സന്തോഷ് കുമാറാണ് (41) ചികിത്സയ്ക്കായി കനിവു തേടുന്നത്. എട്ടും രണ്ടും വയസ് പ്രായമുള്ള കുട്ടികളും ഭാര്യ സൗമ്യയും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം.

ഇപ്പോൾ തന്നെ ആഴ്ചയിൽ രണ്ട് ദിവസമാണ് ഡയാലിസിസ് നടത്തുന്നത്. തുടർചികിത്സയ്ക്കായി യാതൊരു ഗതിയുമില്ലാതെ പലപ്പോഴും മരുന്ന് വാങ്ങുന്നതും മുടങ്ങുകയാണ്. നാലു സെന്റ് വസ്തുവും അതിനുള്ളിൽ പണി പൂർത്തിയാകാത്ത ഒരു വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന സന്തോഷിന്റെ ശരീരത്തിൽ തടിപ്പും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ജനുവരിയിൽ ആശുപത്രിയിൽ ചികിത്സ തേടുന്നത്. പരിശോധനകൾക്ക് ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡി. കോളേജിലെത്തിയതോടെയാണ് വൃക്കകളുടെ തകരാറാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ മുതൽ ഡയാലിസിസ് നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ പരിശോധനയ്ക്ക് ശേഷം ആഴ്ചയിൽ മൂന്നു ഡയാലിസിസ് വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത സാമ്പത്തിക പരാധീനതയാണ് കുടുംബത്തിനുള്ളതെന്ന് നാട്ടുകാരും പറയുന്നു. ഈ നിർദ്ധന കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി സൗമ്യയുടെ പേരിൽ പെരുങ്കടവിള എസ്.ബി.ഐ ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. സൗമ്യ.എൽ.അക്കൗണ്ട് നമ്പർ-38296784653.ഐ.എഫ്.എസ്.സി :SBlN 007I 190.