a

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി കാണാതായ ചിറയിൻകീഴ്, കുറക്കട സ്വദേശി രാകേഷി (25) ന്റെയും നെടുങ്ങണ്ട പ്ലാവഴികം ദിവ്യ ഗാർഡൻസിൽ നീലകണ്ഠന്റെ മകൻ തുളസിദാസി (73) ൻെറയും മൃതദേഹങ്ങൾ മത്സ്യതൊഴിലാളികൾ കരയ്ക്കെത്തിച്ചു.

സ്കൂട്ടറിൽ പാലത്തിലേക്കുവന്ന രാകേഷ് സ്കൂട്ടർ ഒതുക്കിവച്ച ശേഷം കായലിലേക്ക് ചാടുകയായിരുന്നു. കഠിനംകുളം പൊലീസും മറൈൻ എൻഫോഴ്സ്മെൻറും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.എന്നാൽ, രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ കോസ്റ്റൽ പോലീസ് ഉൾപ്പെടെയുള്ളവർക്ക് ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല .ഒന്നിന് വൈകുന്നേരം 6 മണിയോടെയാണ് തുളസിദാസിനെ കാണാതായത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.