ft

വർക്കല: വോയ്സ് ഓഫ് വർക്കലയുടെ സ്റ്റേറ്റ്, സി.ബി.എസ്.സി തലത്തിൽ പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണോദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. വോയ്സ് ഓഫ് വർക്കലയുടെ ചെയർമാൻ അഡ്വ. എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ മുഖ്യ പ്രഭാഷണം നടത്തി. മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, കേരള യൂണിവേഴ്സിറ്റി മുൻ സി.ഡി.സി ഡയറക്ടർ ഡോ. എം. ജയപ്രകാശ്, മുൻ അനർട്ട് ഡയറക്ടർ ഡോ. എം. ജയരാജു, ജനറൽ കൺവീനർ ബി. ജോഷി ബാസു, ബി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്ലസ് ടുവിന് സ്റ്റേറ്റ് തലത്തിൽ ഉന്നത വിജയം നേടിയ ശ്രുതി ബിജു, കീർത്തന വി.ജി., ആദിത്യ വി.എസ്, കൃഷ്ണപ്രിയ.എസ്, മിന്നു.എസ്.എസ്, സി.ബി.എസ്.സി തലത്തിൽ സൈനാബ്, അക്ഷര .എസ്.എസ് എന്നിവർക്ക് മെരിറ്റ് അവാർഡും സിവിൽ സർവീസ് ജേതാവായ രാഹുൽ രാജീവ്, ഗുരുപൂജ പുരസ്കാരം നേടിയ കാപ്പിൽ അജയകുമാർ, ഡോക്ടറേറ്റ് നേടിയ അനീഷ് എ.ആർ, മിറർ റൈറ്റിംഗിൽ ഇന്ത്യാബുക്ക് ഓഫ് റിക്കാർഡ് 2020 ജേതാവായ കുമാരി ദേവിനന്ദന എന്നിവരെയും ചടങ്ങിൽ ആദരിച്ചു.