
തിരുവനന്തപുരം: ആർ.സി.സിയിൽ സ്തനാർബുദബോധന മാസാചരണം സംഘടിപ്പിക്കുന്നു. കൊവിഡിൻെറ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടി. ഒക്ടോബറിലെ എല്ലാ ചൊവ്വയും വ്യാഴവും സ്തനാർബുദത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ആർ.സി.സി.യിലെ വിദഗ്ധ ഡോക്ടർമാർ വെർച്വൽ ഒ.പി വഴി മറുപടി നൽകും.
രാവിലെ 10 നും ഉച്ചയ്ക്ക് 12 നും ഇടയിൽ 0471 - 2522722 എന്ന നമ്പറിൽ വിളിക്കാം. കോളേജ് വിദ്യാർത്ഥിനികൾ, വനിതാ ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി വെബിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ആർ.സി.സി.യിലെ സ്തനാർബുദ നിർണയചികിത്സാ സംവിധാനങ്ങളെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ഫേസ് ബുക്ക് ലൈവും നടക്കും.