sasheendran

പുതിയങ്ങാടി : കോഴിക്കോട് ഗവ . ആർട്സ് ആൻഡ് സയൻസ് കോളേജ് റിട്ട. പ്രിൻസിപ്പൽ പാലക്കട ആപ്പുഗറിൽ ഡോ. പവൂർ ശശീന്ദ്രൻ (68) നിര്യാതനായി. യു.ജി.സി എമിരിറ്റസ് പ്രൊഫസറാണ്. കൊയിലാണ്ടി ഗവ.കോളേജ് ഹിന്ദി വിഭാഗം തലവനായിരുന്നു. കേരള ഹിന്ദി പരിഷത് പ്രസിഡന്റ് , ഭാരതീയ അനുവാദ് പരിഷത് ന്യൂ ഡൽഹി, നാഗരീയ ലിപി പരിഷത് ന്യൂ ഡൽഹി, ഭാരതീയ ഹിന്ദി പരിഷത്, ദക്ഷിൺ ഭാരത് ഹിന്ദി പ്രചാർ സഭ ചെന്നൈ ആജീവനാന്ത അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആകാശവാണിക്കുവേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ഹിന്ദി പാഠം കൈകാര്യം ചെയുകയും ചെയ്തിരുന്നു. ഇരുപതിലേറെ പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഹിന്ദി ഭാഷക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കേന്ദ്ര-സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പരേതരായ പവൂർ ഗോപാലന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഗീത ഭായ് (കൊമേഴ്സ്യൽ സൂപ്രണ്ട്, വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ). മക്കൾ: അനുരൻജ് (ദുബായ്), അഭിമന്യു (ഗവേഷണ വിദ്യാർത്ഥി). മരുമകൾ : ഡോ. ജസ്ന (ദുബായ്).