aarogya

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന 25 ഡോക്ടർമാരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരവും ആദരിക്കൽ ചടങ്ങും ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ചന്ദ്രൻ ,എൻ.ദേവ് ,ഗീതാ സുരേഷ്, ഡോ.ശബ്ന.ഡി. എസ്, ഡോ.രാമകൃഷ്ണ ബാബു,ഡോ.അർണോൾഡ് ദീപക് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമാഭായിയമ്മ സ്വാഗതവും ബി ഡി ഒ എൽ ലെനിൻ നന്ദിയും പറഞ്ഞു.