
വെഞ്ഞാറമൂട് : നവീകരിച്ച വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനം ചെയ്തു. കിഫ്ബി വഴി 5 കോടി രൂപ ചെലവഴിച്ചാണ് സ്കൂൾ നവീകരിച്ചത്. എട്ട് മുതൽ പ്ലസ് ടു വരെയുള്ള 45 ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 9.30 ന് ഓൺലെെനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പ്രൊഫ. ജി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാമനപുരം എം.എൽ.എ ഡി.കെ. മുരളി ശിലാഫലകം അനാഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാബുരാജൻ, പ്രിസിപ്പൽ ജി. ഹരികുമാർ, എച്ച്.എം മുഹമ്മദ് അഷറഫ്, എസ്.എം.സി ചെയർമാൻ വാമദേവൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗം വെെ.വി. ശോഭകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, സിനിമാതാരം നോബി തുടങ്ങിയവർ പങ്കെടുത്തു.