doctor

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്നയാളെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസർ ഡോ.അരുണയെ സ‌സ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കൊവിഡ് ഏകോപന ചുമതലയുള്ള സർക്കാർ ഡോക്ടർമാർ. വിവിധ മെഡിക്കൽ കോളേജുകളിൽ നോഡൽ ഓഫീസർമാർ കൂട്ടത്തോടെ രാജിവയ്ക്കാൻ തുടങ്ങി.

രാജിക്കത്ത് ഇ-മെയിലായി പ്രിൻസിപ്പൽമാർക്കാണ് നൽകിയത്. തിരുവനന്തപുരത്തെ അസിസ്റ്രന്റ് നോഡൽ ഓഫീസറും എസ്.എ.ടി, എറണാകുളം മെഡിക്കൽകോളേജ് എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാരും രാജിവച്ചു. ഇന്ന് മറ്റ് നോഡൽ ഓഫീസർമാരും രാജിക്കത്ത് നൽകുമെന്നാണറിയുന്നത്.

ഡോ.അരുണയ്ക്ക് പകരം നോഡൽ ഓഫീസറായി നിയോഗിച്ച ഡോ.ശ്രീകണ്‌‌ഠൻ ചുമതലയേൽക്കാൻ വിസമ്മതം അറിയിച്ചു. മറ്റിടങ്ങളിലും സമാനമായ സ്ഥിതിയാണ്. ഡോക്ടർമാരുടെ പ്രതിഷേധം വരും ദിവസങ്ങളിൽ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. നോഡൽ ഓഫീസർമാരുടെ ചുമതല സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്ന അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തുലുള്ളവർക്ക് നൽകി സർക്കാർ പ്രതിരോധിക്കാനാണ് സാദ്ധ്യത.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി സങ്കീർണമാണ്. ഇന്നലെ രാവിലെ മുതൽ ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ 48 മണിക്കൂർ റിലേ സത്യാഗ്രഹം നടത്തുകയാണ്. നാളെ രാവിലെ എട്ടു മണിയോടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊവിഡ് ഇതര ചികിത്സയിൽ നിന്നു വിട്ടു നിൽക്കേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വിവിധ സംഘടനകൾ, പി.ജി ഡോക്ടർമാർ, ഹൗസ്‌ സർജൻസ് എന്നിവർ സംയുക്തമായാണ് സമരം നടത്തുന്നത്.

നോഡൽ ഓഫീസ‌ർ അരുണയ്ക്കൊപ്പം സ‌സ്‌പെൻഡ് ചെയ്ത ഹെഡ് നഴ്സുമായ ലീന കുഞ്ചൻ, രഞ്ജിനി എന്നിവർക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് നഴ്സുമാരുടെ സംഘടനയും രംഗത്തുണ്ട്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ യഥാർത്ഥ കാരണം കണ്ടെത്താതെയുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് ഡോക്ടർമാരുടെ ആരോപണം.

അതേസമയം കൊവിഡിനെ പ്രതിരോധിക്കാൻ ചുമതലപ്പെട്ട നോഡൽ ഓഫീസർമാർ തന്നെ രാജിവച്ചത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന ആരോപണമുയർന്നിട്ടുണ്ട്. നോഡൽ ഓഫീസർ സ്ഥാനം രാജിവച്ചിട്ട് ജോലിയിൽ തുടരുന്നത് രോഗികളോടുള്ള വെല്ലുവിളിയാണെന്ന ആരോപണവും ശക്തമാണ്.

'മാതൃകാപരമായി പ്രവർത്തിക്കുന്ന ഡോക്ടറെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. രാപ്പകലില്ലാതെ പണിയെടുക്കുന്നവരെ ഇത്തരത്തിൽ അപമാനിക്കരുത്.'

- ഡോ.ദിലീപ്, യൂണിറ്റ് സെക്രട്ടറി,

കെ.ജി.എം.സി.ടി.എ

'പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തളർത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം. സ‌‌സ്‌പെൻഷൻ പിൻവലിക്കണം. '

- ഡോ.സുൻജിത് രവി,വക്താവ്,

ഗവ.സ്‌പെഷ്യലിസ്റ്ര് ഡോക്ടേഴ്സ് അസോ.

50​ ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്ക് ​മു​ന്നി​ൽ​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ചു​ ​സ​മ​രം​ ​ന​ട​ത്തി​യ​ 50​ ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​നി​യ​ന്ത്ര​ണ​ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ​ന​ട​പ​ടി.
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​രോ​ഗി​യെ​ ​പു​ഴു​വ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​അ​രു​ണ,​ ​ഹെ​ഡ് ​ന​ഴ്സു​മാ​രാ​യ​ ​ലീ​ന​ ​കു​ഞ്ച​ൻ​ ,​ ​ര​ജ​നി​ ​കെ.​വി​ ​എ​ന്നി​വ​രെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​സ​മ​രം​ ​ന​ട​ത്തി​യ​ത്.
സ​സ്‌​പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ ​ഡ്യൂ​ട്ടി​ ​ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ​കെ.​ജി.​എം.​സി.​ടി.എ
മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കു​റ​വ് ​നി​ക​ത്താ​ൻ​ ​ന​ട​പ​ടി​ ​എ​ടു​ക്കാ​ത്ത​ ​സ​ർ​ക്കാ​രാ​ണ് ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​ര​വാ​ദി​യെ​ന്നും​ ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​ഞ്ഞു.

നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ച് ​മ​ന്ത്രി,
വ​ഴ​ങ്ങാ​തെ​ ​ഡോ​ക്ട​ർ​മാർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​ത​ങ്ങ​ളു​ടെ​ ​പ​രാ​തി​ ​പ​രി​ഹ​രി​ക്കാ​നാ​യി​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​മു​ൻ​വി​ധി​യോ​ടെ​യു​ള്ള​ ​നി​ല​പാ​ടാ​ണ് ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​ ​സ്വീ​ക​രി​ച്ച​തെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​ആ​രോ​പി​ക്കു​ന്നു.
രോ​ഗി​യെ​ ​പു​ഴു​വ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​യാ​ണ് ​കൊ​വി​ഡ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റെ​യും​ ​ര​ണ്ട് ​ഹെ​ഡ് ​ന​ഴ്സു​മാ​രെ​യും​ ​സ​‌​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഡോ​ക്ട​ർ​മാ​രും​ ​ന​ഴ്സു​മാ​രും​ ​സം​ഘ​ടി​ച്ചു.​ ​ധ​ർ​ണ​യും​ ​പ്ര​ക​ട​ന​വും​ ​ന​ട​ത്തു.​ ​തു​ട​ർ​ന്ന് ​മ​ന്ത്രി​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ളെ​ ​ച​ർ​ച്ച​യ്ക്ക് ​വി​ളി​ച്ചു.​ ​രാ​ത്രി​ 8​ന് ​ഓ​ൺ​ലൈ​നാ​യി​ ​ആ​രം​ഭി​ച്ച​ ​ച​ർ​ച്ച​യി​ൽ​ ​ഇ​ട​ത്,​വ​ല​ത്,​ബി.​ജെ.​പി​ ​അ​നു​കൂ​ല​ ​സം​ഘ​ട​ന​ക​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.
മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​പ​ണി​യെ​ടു​ക്കു​ന്ന​ ​ഡോ​ക്ട​ർ​ ​അ​രു​ണ​യ്ക്കെ​തി​രെ​യാ​യ​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​എ​ല്ലാ​വ​രും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ ​പു​ക​ഴ്ത്തി​യെ​ങ്കി​ലും​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ട് ​പോ​കാ​ൻ​ ​മ​ന്ത്രി​ ​ത​യ്യാ​റാ​യി​ല്ല.​ ​രാ​ത്രി​ ​പ​ത്തു​മ​ണി​യോ​ടെ​ ​ച​ർ​ച്ച​ ​അ​വ​സാ​നി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​ഇ​ന്ന​ലെ​ ​റി​ലേ​ ​സ​ത്യാ​ഗ്ര​ഹം​ ​തു​ട​ങ്ങി​യ​ത്.

പ​ര​സ​ഹാ​യ​മി​ല്ലാ​ത്ത​ ​രോ​ഗി​യെ​ ​പ​രി​ച​രി​ക്കാ​ൻ​ ​പ്ര​ത്യേ​ക​മാ​യി​ ​ജീ​വ​ന​ക്കാ​രെ​യോ​ ​ബ​ന്ധു​ക്ക​ളെ​യോ​ ​നി​യോ​ഗി​ക്കാ​തി​രു​ന്ന​താ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​രോ​ഗി​യെ​ ​പു​ഴു​വ​രി​ക്കാ​ൻ​ ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​വീ​ഴ്ച​യി​ൽ​ ​ന​ട്ടെ​ല്ലി​ന് ​ക്ഷ​ത​മേ​റ്റാ​ണ് ​ആ​ഗ​സ്റ്റ് 21​ന് ​വ​ട്ടി​യൂ​ർ​ക്കാ​വ് ​സ്വ​ദേ​ശി​ ​അ​നി​ൽ​കു​മാ​റി​നെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ന്യൂ​റോ​ ​ഐ.​സി​യു​വി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ 24​ന് ​ശേ​ഷം​ ​ഐ.​സി​യു​വി​ൽ​ ​നി​ന്നു​ ​മാ​റ്റി.​ ​വാ​ർ​ഡി​ൽ​ ​ക​ഴി​‌​ഞ്ഞി​രു​ന്ന​ ​അ​നി​ൽ​കു​മാ​റി​ന് ​ആ​റാം​ ​തീ​യ​തി​യാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​അ​ന​ങ്ങാ​ൻ​ ​ക​ഴി​യാ​തെ​ ​കൊ​വി​ഡ് ​വാ​ർ​ഡി​ൽ​ ​കി​ട​ക്കു​ന്ന​ ​രോ​ഗി​ക​ളു​ടെ​ ​ശ​രീ​രം​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​വൃ​ത്തി​യാ​ക്കാ​നും​ ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്ന​തി​നു​മാ​യി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​ബ​ന്ധു​ക്ക​ളെ​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​എ​ല്ലാം​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​ന​ഴ്സു​മാ​രു​ടെ​യും​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്കു​ന്നു​വെ​ന്നാ​ണ് ​ആ​ക്ഷേ​പം.