തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളാക്കിയ 10 വിദ്യാലയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.

ഗവ. ജി.എച്ച്.എസ്.എസ് മലയിൻകീഴ്, ഗവ. എച്ച്.എസ്.എസ് വെഞ്ഞാറമൂട്, ഗവ.യു.പി.എസ് കുടപ്പനക്കുന്ന്, ഗവ. എച്ച്.എസ്.എസ് ഞെക്കാട്, ഗവ.എൽ.പി.എസ് കുളത്തുമ്മൽ, ഗവ. യു.പി.എസ് വെള്ളറട, ജി. യു.പി.എസ് കൊഞ്ചിറ, ഗവ. എൽ.പി.എസ് നെടുമങ്ങാട്, ഗവ. ജി.എച്ച്.എസ്.എസ് കരമന, എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം എന്നീ സ്കൂളുകൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. ജില്ലയിലെ മൂന്നു സ്‌കൂളുകൾക്കു പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ഡയറ്റ് യു.പി.എസ് ആറ്റിങ്ങൽ, ഗവ. വി.എച്ച്.എസ്.എസ് കുളത്തൂർ നെയ്യാറ്റിൻകര, ഗവ. എച്ച്.എസ്.എസ് പാളയംകുന്ന് എന്നിവിടങ്ങളിലാണു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം നടന്നത്.

വീഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, ഡോ.ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ എന്നിവർ സംസാരിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചു.