photo

പാലോട് : ഒരുപാടു മണിമന്ദിരങ്ങളുടെ സുഖസൗകര്യങ്ങളിൽ കഴിയുന്നവർക്ക് സ്വന്തമായി ഒരു വീടില്ലാത്തവന്റെ വേദന തിരിച്ചറിയാൻ പ്രയാസമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പാലോട് കരുമൺകോട്ട് നിർമ്മിച്ച അത്യാധുനിക ക്രിമിറ്റോറിയം - 'ശാന്തികുടീര'ത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അദ്ധ്യക്ഷത വഹിച്ചു.പത്രാധിപർ കെ.സുകുമാരൻ സ്മാരക മാദ്ധ്യമ അവാർഡ് ലഭിച്ച കേരളകൗമുദി നെടുമങ്ങാട് താലൂക്ക് ലേഖകൻ എസ്.ടി ബിജുവിനെ മന്ത്രി പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.അഡ്വ.ഡി.കെ മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, എൽ.എസ്.ജി.ഡി എക്സി.എഞ്ചിനിയർ ബി.ശോഭനകുമാരി, മുൻ എക്സി.എഞ്ചിനിയർ അൻവർ ഹുസൈൻ, ശാന്തികുടീരം ഡിസൈനർ ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ്, കരാറുകാരൻ എസ്.സുനിലാൽ എന്നിവർക്കും ഉപഹാരങ്ങൾ നൽകി. ആദിവാസി പിന്നാക്ക കോളനി മേഖലകളിൽ അടുക്കള പൊളിച്ച് മൃതദേഹം മറവ് ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തുരു. ജില്ലാ പഞ്ചായത്ത് അര ഏക്കർ സ്ഥലം മാറ്റി ഉദ്യാന മാതൃകയിലാണ് ശാന്തികൂടീരം നിർമ്മിച്ചിട്ടുള്ളത്.