പൂഴിക്കുന്ന് : പീലിയാംകോണം സന്തോഷ് ഭവനിൽ എം. സോമശേഖരൻ നായർ (82, റിട്ട. സുബൈദാർ മേജർ) നിര്യാതനായി. മക്കൾ: എസ്.പി. സന്തോഷ് കുമാർ (എം.എ.സി.ഐ നെയ്യാറ്റിൻകര), എസ്.പി. സുനിൽകുമാർ (റിട്ട. നായിക് സുബൈദാർ), എസ്.പി. സതീഷ് കുമാർ (കൃഷിവകുപ്പ്), എസ്.പി. സജിത് കുമാർ (കേരള ഗ്രാമീൺ ബാങ്ക്), സൗമ്യ എസ്. നായർ (എൽ.പി അസി. കീഴാറൂർ). മരുമക്കൾ: വി.കെ. സിന്ധുകുമാരി (സാമൂഹ്യക്ഷേമ വകുപ്പ്), കെ.പി. ധന്യ (പി.ആർ.എസ് ഹോസ്‌പിറ്റൽ), വി.എച്ച്. ധന്യ (ഫാത്തിമ പബ്ളിക് സ്കൂൾ), എ. ബിന്ദു, ആർ.എസ്. രജികുമാർ (കോളേജ് വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം: 8ന് രാവിലെ 8.30ന്.
രാജമ്മ
കരകുളം : കെ.കെ.വി. നഗർ പ്രജാപതി ഭവനിൽ രാജമ്മ (87) നിര്യാതയായി.
ലീലാമണി അമ്മ
വഞ്ചിയൂർ : കമ്മട്ടം റോഡ്, ആർ.ആർ.എ ബി 31 അക്ഷയയിൽ പരേതനായ പി.എൻ. ഗോപിനാഥപിള്ളയുടെ ഭാര്യ എ. ലീലാമണിഅമ്മ (86, റിട്ട. എഡ്യൂ. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ) നിര്യാതയായി. മക്കൾ: എൽ. ഉമാദേവി (ചിന്മയ മിഷൻ സ്കൂൾ, ആലപ്പുഴ), ജി. മധു (ബാംഗ്ളൂർ). മരുമക്കൾ: പരേതനായ ആർ. രാജശേഖരൻ (എൽ.ഐ.സി), പി. ശ്രീദേവി (ഡെപ്യൂട്ടി ചീഫ് എൻജി. ഇറിഗേഷൻ, തിരു.). സഞ്ചയനം: 8ന് രാവിലെ 8.30ന്.
രാധാകൃഷ്ണൻ നായർ
ആറയൂർ : സൗഭാഗ്യയിൽ സി. രാധാകൃഷ്ണൻ നായർ (64, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബി. വിജയമ്മ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ലക്ഷ്മി ആർ. നായർ, മിഥുൻ കൃഷ്ണൻ ആർ. മരുമകൻ: വിമൽകുമാർ കെ. (കൃഷ്ണ ഫൈനാൻസ്, ഉദിയൻകുളങ്ങര). സഞ്ചയനം: 9ന് രാവിലെ 8.30ന്.
സത്യഭാമ
വടശേരിക്കോണം : ഹനീഷ വിലാസത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ സത്യഭാമ (96) നിര്യാതയായി. മകൾ: ഭാവന. മരുമകൻ: ഹരിദാസ്.