
കൊട്ടാരക്കര: ഗർഭിണിയെ ചപ്പാത്തി പരത്തുന്ന ടൈൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വെണ്ടാർ കോടിയാട്ട് അഴികത്ത് വീട്ടിൽ രാഹുലിനെയാണ്(28) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം ഗർഭിണിയായ ഭാര്യ ജിനുവിനെയാണ്(27) ക്രൂരമായി മർദ്ദിച്ചശേഷം തലയ്ക്കടിച്ചുവീഴ്ത്തിയത്. ഗുരുതരാവസ്ഥയിൽ ജിനു ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്ങന്നൂർ സ്വദേശിനായ ജിനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പുത്തൂർ സി.ഐ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.