vld2

വെള്ളറട: വെള്ളറട ഗവ. യു.പി സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ഹൈടെക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹൈടെക്ക് ക്ളാസ് റൂമുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭ കുമാരി നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷൻ എസ്. പ്രദീപ് , വികസന കാര്യ അദ്ധ്യക്ഷ സുഗന്ധി, വാർഡ് മെമ്പർ വിജയ, ഹെഡ്മാസ്റ്റർ സാം ഡേവിഡ്, തുടങ്ങിയവർ സംസാരിച്ചു.