covid

തിരുവനന്തപുരം :ജില്ലയിൽ ആശങ്കയുടെ ഗ്രാഫുയർത്തി ഇന്നലെ 1049 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 836 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.177 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. 24 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. എട്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി രാജൻ(47), കിളിമാനൂർ സ്വദേശി മൂസ കുഞ്ഞ്(72), കമലേശ്വരം സ്വദേശിനി വത്സല(64), വാമനപുരം സ്വദേശി രഘുനന്ദൻ(60), നെല്ലുവിള സ്വദേശി ദേവരാജൻ(56),അമ്പലത്തിൻകര സ്വദേശിനി വസന്തകുമാരി(73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആൽബർട്ട്(68), അഞ്ചുതെങ്ങ് സ്വദേശി മോസസ്(58) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 409 പേർ സ്ത്രീകളും 640 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. ജില്ലയിൽ നിലവിൽ 12361 പേർ ചികിത്സയിലുണ്ട്.

ഇന്നലെ രോഗമുക്തി നേടിയവർ-906

 പുതുതായി നിരീക്ഷണത്തിലായവർ- 3,576

ആകെ നിരീക്ഷണത്തിലുള്ളവർ-26,977

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ- 3,276