
ഇന്നലെ 7834 രോഗികൾ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 7874 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 80,818 ആയി ഉയർന്നു. ഇന്നലെ സ്ഥിരീകരിച്ചവരിൽ 6850 പേർ സമ്പർക്കരോഗികളാണ്. 648 പേരുടെ ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 813 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. 4476 പേർ രോഗമുക്തരായി. ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്.
ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്താണ് 1049 പേർ.
ഒരു ലക്ഷം കടന്ന്
കൊവിഡ് മരണം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു.1,00,800 പേരാണ് ഇന്നലെവരെ മരിച്ചത്. രോഗബാധിതർ 65 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,069 പേർ മരിച്ചു. ഇതിൽ കൂടുതലും മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കെ ഇന്ത്യയിലിത് 1.56 ശതമാനമാണ്.
ആഗോളതലത്തിൽ ദശലക്ഷത്തിൽ ശരാശരി 130 മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഇന്ത്യയിലിത് 73 മരണമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഒന്നാമതാണ് ഇന്ത്യ.