
പാറശാല: ചെങ്കൽ ജംഗ്ഷനിൽ സ്ഥാപിച്ച കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗം ചെങ്കൽ വിജയകുമാറിന്റെ പ്രതിമ അനാച്ഛാദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം,സർക്കിൾ സഹകരണ യൂണിയൻ അംഗം,ചെങ്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം,ചെങ്കൽ പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു ചെങ്കൽ വിജയകുമാർ. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അഡ്വ.മര്യാപുരം ശ്രീകുമാർ,എം.ആർ സൈമൺ,വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ശ്രീധരൻ നായർ, ചെങ്കൽ റജി തുടങ്ങിയവർ പങ്കെടുത്തു.