ab

കുന്നിക്കോട് : പെൺകുട്ടികളുടെ ഫോൺ നമ്പരുകൾ ശേഖരിച്ച് അശ്ലീല യുട്യൂബ് ചാനലുകളിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിക്കുകയും അശ്ലീല മെസേജുകൾ അയക്കുകയും ചെയ്ത കേസിലെ പ്രതിയും ഡോക്ടറുമായ തമിഴ്നാട്, പുതുക്കോട്ടയിൽ, ​ഗന്ധർവ്വക്കോട്ട മുസ്ലീം തെരുവിൽ അബ്ദുൾ കലാമിനെ(25) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഡോക്ടറായ പ്രതി കൂടെ പഠിച്ച പെൺകുട്ടികളുടെ ഫോൺ നമ്പരുകൾ ശേഖരിച്ച ശേഷം നിരവധി അശ്ലീല സൈറ്റുകളിലും വാട്സ് ആപ്പ് ​ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു.