lottary

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 151-ാം ജന്മജയന്തി (ഗാന്ധിജയന്തി) കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)​ വിപുലമായി ആചരിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ.ജി.വി. ഹരി ഉദ്ഘാടനം ചെയ്‌തു. സംഘടനാ നേതാക്കളായ പ്രസിഡന്റ് അയിര എസ്. സലിംരാജ്, കൈരളി റാഫി, ആനത്താനം രാധാകൃഷ്‌ണൻ, രാജലക്ഷ്‌മി, എം.എസ്. യൂസഫ്, വാഴോട്ടുകോണം മധുകുമാർ, പ്രീതകുമാർ, എ. രമേശ് എന്നിവർ സംസാരിച്ചു.