photo

നെടുമങ്ങാട്: ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിലുള്ള വിരോധത്തിൽ ടിപ്പർ ലോറി അടിച്ചുതകർത്ത കേസിൽ അരുവിക്കര പാറക്കാട് കലയനാട് മേക്കുംകര പുത്തൻവീട്ടിൽ വിഷ്ണുവിനെ ( 29) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. കരകുളം കായ്പാടി സ്വദേശിയുടെ ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നതിന് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതാണ് സംഭവം. വിവിധ സ്റ്റേഷനുകളിൽ കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ വി. രാജേഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐ പ്രകാശ്, എസ്.സി.പി.ഒമാരായ പ്രസാദ്, ഹരി,​ സി.പി.ഒമാരായ സനൽ രാജ്, സത്യൻ, ശ്രീകാന്ത് , രതീഷ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.