praveen

കോട്ടയം : ചിങ്ങവനം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പിൽ കുടുക്കി കവർന്നത് രണ്ടുലക്ഷം രൂപ. കേസിൽ രണ്ടുപേർ അറസ്റ്റിലായി. മുടിയൂർക്കര നന്ദനം വീട്ടിൽ രാജന്റെ മകൻ പ്രവീൺ (34 ), മലപ്പുറം എടപ്പന തോരക്കാട്ടിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹാനീഷ് (24) എന്നിവരാണ് പിടിയിലായത്. പഴയ സ്വർണം വാങ്ങി വില്പന നടത്തുന്ന ജോലിയാണ് ചിങ്ങവനം സ്വദേശിയുടേത്. ഫോണിൽ വിളിച്ച് സ്വർണം വിൽക്കാനുണ്ടെന്ന് ഒരു സ്ത്രീ ബന്ധപ്പെടുകയും തുടർന്ന് വിളിച്ചുവരുത്തി ഹണിട്രാപ്പിൽപ്പെടുത്തുകയുമായിരുന്നു. ആറുലക്ഷം രൂപയാണ് സംഘം ചോദിച്ചത്. തുടർന്ന് രണ്ടുലക്ഷം നൽകുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി. ആർ ശ്രീകുമാറിന് ബിസിനസുകാരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജില്ലയിലെ വിവിധ ചീട്ടുകളി സംഘങ്ങളിലെ സ്ഥിരം പങ്കാളികളാണ് ഇവർ. സംഘത്തിൽപ്പെട്ട മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.