
പാലോട്: കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണ പരിപാടി ഗുരുസ്‌പർശത്തിന്റെ പാലോട് മേഖലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.കെ. വേണുഗോപാൽ നിർവഹിച്ചു. ബി. പവിത്ര കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ, കമ്മിറ്റി അംഗം ഡി.സി. ബൈജു, നെയ്യാറ്റിൻകര പ്രിൻസ്, അനിൽ വെഞ്ഞാറമൂട്, എ.ആർ. ഷെമിം, ഷെഹ്നാസ്, മുഹമ്മദ് നിസാം, ക്ലീറ്റസ് തോമസ്, ജി.ആർ. പ്രകാശ് എന്നിവർ സംസാരിച്ചു.