
കാട്ടാക്കട: കുളത്തുമ്മൽ ഗവ.എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്‌തു. ഐ.ബി. സതീഷ് എം.എൽ.എ കെട്ടിടത്തിന്റെയും കിണർ റീചാർജിംഗിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എസ്. താര, വി.ജെ.സുനിത, പി.ടി.എ പ്രസിഡന്റ് മിലൻ, മുൻ പി.ടി.എ പ്രസിഡന്റുമാരായ സനൽകുമാർ, മനോജ്, എസ്. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 87 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകളിലായി ആറു ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്.